Actress Case; Charge Sheet Details Out <br /> <br />നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ ദിലീപിന് പങ്കുണ്ടായിരിക്കാമെന്ന് ആദ്യം സൂചിപ്പിച്ചത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനാണെന്ന് കുറ്റപത്രത്തില്‍ സപറയുന്നു. പള്‍സര്‍ സുനി ജയിലില്‍ നിന്നും ദിലീപിന് അയച്ച കത്ത് പുറത്തുവന്നതോടെ ഈ സംശയം ബലപ്പെട്ടതായും സഹോദരന്‍ മൊഴി നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നവംബര്‍ 22ന് സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ ദിലീപ് നേരിട്ടു ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്. കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ താരനിശയ്ക്കിടെയായിരുന്നു ഇതെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. ദിലീപ് നടിയെ ഭീഷണിപ്പെടുത്തുന്നതിന് നടന്‍ സിദ്ദിഖും ദൃക്‌സാക്ഷിയാണെന്നും കുറ്റപത്രത്തിലുണ്ട്. ദിലീപ് നടിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതിനു പിറകെ സിദ്ദിഖും നടിയെ താക്കീത് ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. കേസുമായി ബ്ന്ധപ്പെട്ട് നേരത്തേ അന്വേഷണസംഘം സിദ്ദിഖിന്റെ മൊഴിയെടുത്തിരുന്നു. നടിയെ ഏതു തരത്തിലാണ് ആക്രമിക്കേണ്ടതെന്നും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുമെല്ലാം ദിലീപ് പള്‍സര്‍ സുനിക്ക് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു <br />